അയ്യോ വീണ്ടും ചൂടാക്കി കഴിക്കല്ലേ

ഭക്ഷണം നല്ലതാണു പക്ഷെ അതിൽ ചിലത് വീണ്ടും ചൂടാക്കി കഴിച്ചാലോ ?

88

ബാക്കി വരുന്ന ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വീണ്ടും ചൂടാക്കി കഴിക്കുന്നവരാണ് നമ്മളിലേറെയും. എന്നാല്‍ ചില ആഹാര പദാര്‍ത്ഥങ്ങള്‍ വീണ്ടും ചൂടാക്കുമ്പോള്‍ അത് വിഷമുള്ളതായിത്തീരുന്നു. ഒരിക്കലും വീണ്ടും ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണ സാധനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ചീര: രണ്ടാമത് ചൂടാക്കുമ്പോള്‍ ചീരയിലടങ്ങിയ നൈട്രേറ്റുകള്‍ വിഷാംശമുള്ളതായി മാറുന്നു. അതിനാല്‍ ചീര ഒരിക്കലും വീണ്ടൂം ചൂടാക്കരുത്.
ക്യാരറ്റ്, ബീറ്റ്‌റൂട്ട്: വീണ്ടും ചൂടാക്കിയാല്‍ ഇവ രണ്ടും വിഷമയമായിത്തീരും.

ഉരുളക്കിഴങ്ങ്: ഉരുളക്കിഴങ്ങ് രണ്ടാമത് ചൂടാക്കി കഴിക്കാന്‍ പാടില്ല. അഥവാ ചൂടാക്കുകയാണെങ്കില്‍ റഫ്രിജറേറ്ററില്‍ വെച്ച ശേഷം മാത്രം ചൂടാക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം തണുത്ത ഉരുളക്കിഴങ്ങ് ബോട്ടുലിസം എന്ന ബാക്ടീരിയയെ ഉല്‍പ്പാദിപ്പിക്കുന്നു.

മുട്ട: പ്രോട്ടീനുകളുടെ കൂടാരമാണ് മുട്ട അതിനാല്‍ രണ്ടാമത് ചൂടാക്കുമ്പോള്‍ ഈ പ്രോട്ടീനുകള്‍ വിഷമയമാകും.

ചിക്കന്‍: ചിക്കന്‍ വീണ്ടും ചൂടാക്കുന്നത് ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കും.

..

JOIN OUR TEAM
We bring to you the news on human goodness around the world. Stay updated with us to create a new world that celebrates the human goodness.
We hate spam. Your email address will not be sold or shared with anyone else.

You might also like