നാവില്‍ കൊതി ഉണര്‍ത്തും തേങ്ങ അരച്ച മീന്‍കറി

184
രണ്ടു കപ്പു തേങ്ങാപ്പീരയും അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒന്നോ രണ്ടോ ചുവന്നുള്ളി മുറിച്ചതും ചേര്‍ത്ത് വെണ്ണപോലെ അരയ്ക്കുക. എട്ടോ പത്തോ പച്ചമുളക് (എരിവിൻ്റെ ആവശ്യാനുസരണം) രണ്ടായി പിളര്‍ത്തിയതും അഞ്ചോ ആറോ ചുവന്നുള്ളി കഷണങ്ങളാക്കിയതും നീളത്തില്‍ അരിഞ്ഞ ഒരു സ്പൂണ്‍ ഇഞ്ചിയും അഞ്ചോ ആറോ വെളുത്തുള്ളിയുടെ അല്ലികളും രണ്ടുതണ്ടു കറിവേപ്പിലയും ആവശ്യത്തിന് പുളികിട്ടത്തക്കവണ്ണം കുടംപുളിയോ മാങ്ങയോ കൂടി ചട്ടിയിലാക്കുക.
ഇതിലേക്ക് വൃത്തിയാക്കി കഷണങ്ങളാക്കിയ മീന്‍ (ചെറുതോ വലുതോ ആയ ഏതു മീനുമാകാം) പെറുക്കിയിടുക. നേരത്തെ തയാറാക്കി വെച്ചിരുന്ന അരപ്പ് ആവശ്യത്തിനു വെള്ളത്തില്‍ കലക്കി ചട്ടിയില്‍ ചേര്‍ക്കുക. പാകത്തിന് ഉപ്പും ചേര്‍ത്ത്  അടുപ്പത്താക്കി തിളപ്പിക്കുക. ആവശ്യാനുസരണം ചാറാകുമ്പോള്‍ തീ കുറച്ച്, കറിവേപ്പിലയും രണ്ടു സ്പൂണ്‍ വെളിച്ചെണ്ണയും ഒഴിച്ച് ചുറ്റിച്ചു വാങ്ങുക.

You might also like

Leave A Reply

Your email address will not be published.