നാവില്‍ കൊതിയുണര്‍ത്തും മാങ്കോ പുഡിംഗ്

148
പഴുത്ത മാങ്ങയുടെ പള്‍പ്പ്- രണ്ടണ്ടണ്ട് കപ്പ്, പഞ്ചസാര- ഒരു കപ്പ്, ഹെവി ക്രീം (പാല്‍ പാട അടിച്ചത്)- ഒരു കപ്പ്, പുളിയില്ലാത്ത തൈര്- അര കപ്പ്, ജലാറ്റിന്‍- രണ്ട് ടേബിള്‍സ്പൂണ്‍ (കാല്‍കപ്പു വെള്ളത്തില്‍ കുതിര്‍ക്കുക. പത്ത് മിനിട്ടിനു ശേഷം ഉരുക്കി വെക്കുക).പഞ്ചസാരയും ക്രീമും മിക്‌സിയില്‍ അടിക്കുക. വീണ്ടും തൈരും ചേര്‍ത്ത് അടിക്കുക. ഇതിലേക്ക് മാങ്ങാ ചേര്‍ക്കുക. ഉരുക്കിയ ജലാറ്റിനും ചേര്‍ത്ത് നല്ലവണ്ണം യോജിപ്പിക്കുക. തണുക്കുമ്പോള്‍ അര ടീസ്പൂണ്‍ മാങ്കോ എസ്സന്‍സും ചേര്‍ത്തിളക്കി പുഡിംഗ് ബൗളില്‍ ഒഴിച്ച് ഫ്രിഡ്ജില്‍ വച്ച് സെറ്റ് ചെയ്യുക. സെറ്റാകുമ്പോള്‍ കഷണങ്ങളാക്കി മുറിക്കുക.

You might also like

Leave A Reply

Your email address will not be published.