കോഹ്‌ലി ഇന്ത്യയിലെ നമ്പര്‍ വണ്‍ സെലിബ്രിറ്റി ബ്രാന്‍ഡ്

33
ഇന്ത്യയിലെ നമ്പര്‍ വണ്‍ സെലിബ്രിറ്റി ബ്രാന്‍ഡ്  വിരാട് കോഹ്‌ലി തന്നെ.  ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും യൂത്ത് ഐക്കണുമായ വിരാട് കോഹ്‌ലി  തുടര്‍ച്ചയായി  രണ്ടാം തവണയാണ് രാജ്യത്തെ ഏറ്റവും വാണിജ്യമൂല്യമുള്ള സെലിബ്രിറ്റിയായി  തിരഞ്ഞെടുക്കപ്പെടുന്നത്. താരമൂല്യത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 19 ശതമാനം വളര്‍ച്ചയും അദ്ദേഹം നേടി. ഓരോ വര്‍ഷവും പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യത്തിലൂടെ ലഭിക്കുന്ന വരുമാനം അനുസരിച്ചാണ് വാണിജ്യമൂല്യം കണക്കാക്കുന്നത്. 2018 ല്‍  വിവിധ ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലൂടെ കോഹ്‌ലി നേടിയത് 1213 കോടി രൂപയാണെന്ന് ഡഫ് ആന്റ് ഫെല്‍പ്‌സ് എന്ന രാജ്യാന്തര ഏജന്‍സി പറയുന്നു. ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ സെലിബ്രിറ്റി ബ്രാന്‍ഡുകളെക്കുറിച്ചുള്ള വിവരം ഡഫ് ആന്റ് ഫെല്‍പ്‌സിന്റെ ദ ബോള്‍ഡ്, ദി ബ്യൂട്ടിഫുള്‍ ആന്റ് ദ ബ്രില്യന്റ് എന്ന റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തിയിട്ടുള്ളത്.
സിനിമതാരങ്ങളാണ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ളതെങ്കിലും സ്‌പോര്‍ട്‌സ് സ്റ്റാറുകളുടെ എണ്ണവും  കൂടിവരുന്നു. കായികരംഗത്തുനിന്ന് സച്ചിന്‍, ധോണി, പി.വി. സിന്ധു എന്നിവരും സെലിബ്രിറ്റി ലിസ്റ്റിലുണ്ട്.
ഇന്ത്യയിലെ രണ്ടാമത്തെ വിലപിടിപ്പുള്ള സെലിബ്രിറ്റിയാണ്  ബോളിവുഡ് നായിക ദീപിക പദുക്കോണ്‍. 728 കോടി രൂപയാണ് താരമൂല്യം.  ഷാരൂഖ് ഖാനെ  രണ്ടാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തേക്ക് തള്ളിയാണ് ദീപിക ഈ നേട്ടം കൈവരിച്ചത്. ഷാരൂഖ് ഖാന്‍ കഴിഞ്ഞ വര്‍ഷം 431 കോടി രൂപയാണ് പരസ്യരംഗത്തുനിന്നും വരുമാനമുണ്ടാക്കിയത്.
കോഹ് ലി 24 ബ്രാന്‍ഡുകളുടെ പരസ്യനായകനായപ്പോള്‍ ദീപിക 21 ബ്രാന്‍ഡുകളുടെ പരസ്യനായികയായി. ഏറ്റവും മൂല്യമുള്ള 20 പേരില്‍ ബോളിവുഡ് താരങ്ങള്‍ തന്നെയാണ് ഭൂരിപക്ഷവും.
നേരത്തെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് കോടികള്‍ വാങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ പല കമ്പനികളും പ്രതിഫലമായി ഷെയറുകള്‍ വരെ നല്‍കുന്നു. അതും താരമൂല്യം കുതിച്ചുയരുന്നതിന് കാരണമാകുന്നു.

You might also like

Leave A Reply

Your email address will not be published.