കാറിൻ്റെ പുതുമയും തിളക്കവും ഇനി എന്നെന്നും

159

പൊടിയും ചെളിയും നിറഞ്ഞ ഇന്ത്യന്‍ കാലാവസ്ഥയില്‍ കാറിൻ്റെ തിളക്കം എത്രത്തോളം സൂക്ഷിക്കാന്‍ സാധിക്കുമെന്നത് ഒരു ചോദ്യചിഹ്നമാണ്. എന്ന് കരുതി കാറിനെ പൂര്‍ണമായി ഉപേക്ഷിക്കാന്‍ സാധിക്കില്ല. കാര്‍ പുതിയതോ പഴയതോ ആകട്ടെ, എപ്പോഴും മൈക്രോ ഫൈബര്‍ ഉപയോഗിച്ച് വൃത്തിയാക്കുക
കാര്‍ വൃത്തിയാക്കുന്നതിന് മുമ്പ് മൈക്രോ ഫൈബര്‍ തുണി കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തുക. കഴുകിയതിന് ശേഷമുള്ള വെള്ളം അതിവേഗം തുടച്ച് നീക്കാന്‍ മൈക്രോ ഫൈബറിന് സാധിക്കും. മൃദുവായതിനാല്‍ തന്നെ തുടച്ച പാടുകളും കാറിലുണ്ടാകില്ല.

ഉണങ്ങിയ തുണി ഉപയോഗിച്ച് ഒരിക്കലും കാര്‍ വൃത്തിയാക്കരുത്

ഉണങ്ങിയ തുണി ഉപയോഗിച്ച് കാര്‍ തുടയ്ക്കാന്‍ ശ്രമിച്ചാല്‍ തിളക്കം എളുപ്പം നഷ്ടപ്പെടും. പൊടിപടലങ്ങള്‍ പെയിന്റിന് മേല്‍ സ്‌ക്രാച്ചുകളും പാടുകളും വീഴ്ത്തുമെന്നതാണ് ഇതിന് കാരണം. നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുന്നതാണ് അത്യുത്തമം.

വൃത്തിഹീനമായ കാര്‍ ഒരിക്കലും മൂടരുത്

ചെളിയും പൊടിയും നിറഞ്ഞ സാഹചര്യത്തില്‍, കവര്‍ ഉപയോഗിച്ച് കാര്‍ മൂടാന്‍ ശ്രമിക്കുന്നതും തിളക്കം കുറയ്ക്കുന്നതിന് വഴിതെളിക്കും. പൊടിയും ചെളിയും പെയിന്റിന് മേല്‍ പാടുകള്‍ വീഴ്ത്തുമെന്നതാണ് ഇതിനും കാരണം.കാറിൻ്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍

പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിക്കുക

നിങ്ങളുടെ കാര്‍ പുതിയതാണ് എങ്കില്‍ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിച്ച് തിളക്കം സംരക്ഷിക്കാം. ഹൈവെ യാത്രകളിലാണ് പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഏറെ ഫലപ്രദമാവുക. ഒരല്‍പം ചെലവേറിയതാണെങ്കിലും കാറിൻ്റെ പെയിന്റ് സംരക്ഷിക്കുന്നതില്‍ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം നിര്‍ണായക പങ്ക് വഹിക്കും.

തിളക്കം നിലനിര്‍ത്താന്‍ ഷാമ്പൂ

തിളക്കം നിലനിര്‍ത്തുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ കാര്‍ ഷാമ്പൂ ഉപയോഗിച്ച് കഴുകുക. ഷാമ്പൂ ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കാര്‍ നന്നായി വെള്ളം ഉപയോഗിച്ച് കഴുകേണ്ടതും ആവശ്യമാണ്.
കാറിൻ്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍

മുകളില്‍ നിന്നും താഴോട്ട് കാര്‍ കഴുകുക

മുകളില്‍ നിന്നും താഴോട്ടാണ് കാര്‍ കഴുകേണ്ടത്. കാരണം ബമ്പറിലും കാറിൻ്റെ അടിഭാഗത്തുമാണ് ഏറിയ പങ്ക് ചെളിയും പൊടിയും അടിഞ്ഞ് കൂടിയിട്ടുണ്ടാവുക. അതിനാല്‍ താഴെ നിന്നും മുകളിലോട്ട് വൃത്തിയാക്കുന്ന സാഹചര്യത്തില്‍ പെയിന്റിന് മേല്‍ സ്‌ക്രാച്ചുകളും പാടുകളും വീഴും.

You might also like

Leave A Reply

Your email address will not be published.